കടക്നാഥിന് കുത്തിവയ്പ്പ്

12 Jul 2021 07:44 PM By Aqgromalin Team

 

കടക്നാഥ് അഥവാ കാളി മാസി ചാര-കറുപ്പ് നിറമുള്ള തദ്ദേശീയ കോഴിയാണ്. ഇത് മധ്യപ്രദേശിൽലാണ് ഉത്ഭവിച്ചത്. കറുത്ത തൂവലുള്ള ഈ കോഴി കടുത്ത കാലാവസ്ഥകളെ അതിജീവിക്കുന്നതും ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളതും അധികം പരിപാലനം വേണ്ടാത്തതുമാണ്. ഒരു ദിവസം പ്രായമുള്ള കോഴികുഞ്ഞിന്റെ ഭാരം ശരാശരി 50 ഗ്രാം ആണ്. ഇത് ഏകദേശം 5-6 മാസം കൊണ്ട് 920 ഗ്രാം - 1.5 കിലോഗ്രാം തൂക്കം വയ്ക്കുന്നു.


History of Kadaknath Chicken 1

   

നഗരത്തിലെ എല്ലാ ബ്രോയിലർ ചിക്കൻ ഔട്ട്‍‌ലെറ്റുകളിലും കാണപ്പെടുന്ന വെളുത്ത കോഴികളിൽനിന്ന് വ്യത്യസ്തമായി, ഈ ഇനത്തിന്റെ മാംസത്തിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് (ഏകദേശം 25%), കൊഴുപ്പ് കുറവുമാണ്. മറ്റ് മിക്ക ഇനം കോഴികളിലും കൊഴുപ്പ് 13–25% ആയിരിക്കുമ്പോൾ ഇതിൽ അത് 0.73–1.03% ആണ്. കടക്നാഥ് കോഴിയിൽ കൊളസ്ട്രോളും കുറവാണ്, അതായത് 184.75 മില്ലിഗ്രാം/100 മില്ലിഗ്രാം. കൂടാതെ ഇത് 18 അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 1, ബി 2, ബി 6, ബി 12, സി, , നിയാസിൻ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയാൽ സമ്പന്നവുമാണ്.

   

കടക്നാഥ് മാംസം ഹൃദ്രോഗികൾക്ക് നല്ലതാണ്, കാരണം അത് ഹൃദയത്തിലേക്കുള്ള രക്ത വിതരണം വർദ്ധിപ്പിക്കുന്നു. അതിൽ ഇരുമ്പ് സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ചയ്ക്കുള്ള പരിഹാരമായി അത് ഉപയോഗിക്കുന്നു. അത് ആർത്തവചക്രത്തെ നിയന്ത്രിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അവ മുട്ടയിടാൻ 180 ദിവസമെടുക്കും. ഒരു വർഷം ഏകദേശം 105 മുട്ടകൾ ഇടും. കടക്നാഥിന്റെ മുട്ടകൾ ആസ്ത്മയും വൃക്കരോഗമായ നെഫ്രൈറ്റിസും കുറയ്ക്കാൻ സഹായിക്കുന്നു.


History of Kadaknath Chicken

   

സ്വാഭാവിക രീതിയിൽ വളർത്തുമ്പോൾ, കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഇനിപ്പറയുന്ന വാക്സിനേഷൻ ഷെഡ്യൂൾ പിൻപറ്റണം. ആദ്യ ദിവസം,കുഞ്ഞുങ്ങൾക്ക് മാരെക്സ് ഡിസീസ് വാക്സിൻ നൽകുന്നു. ഹാച്ചറിയിൽ അവയ്ക്ക് ചർമ്മത്തിനു കീഴെ കുത്തിവയ്പ്പും നൽകുന്നു. തുടർന്ന് ഏഴാം ദിവസം, റാണിഖേത്ഡിസീസ് ഫ്രസ്ട്രെയിൻ / ലസോട്ട, ഐഡ്രോപ്പ് അല്ലെങ്കിൽ നേസൽഡ്രോപ്പ് 0.2 മില്ലി എന്നിവ കുത്തിവയ്ക്കുന്നു. ഏകദേശം 14 - 16 ദിവസം ആകുമ്പോൾ കുഞ്ഞുങ്ങൾക്ക് സാംക്രമിക ബർസൽ ഡിസീസ് (ലൈവ്)IBD  (കൊന്നത്) കുത്തിവയ്പ്പ് നൽകുന്നു. അതേ ദിവസം തന്നെ ഐഡ്രോപ്പ് 0.2 മില്ലി S/C-യും നൽകുന്നു.


History of Kadaknath Chicken 2

   

തുടർന്ന്,21 - 30 ദിവസം ആകുമ്പോൾ റാണിഖേത് ഡീസീസ് - ലസോട്ട സ്ട്രെയിനുംഐ ഡ്രോപ്പും കുഞ്ഞുങ്ങൾക്ക് നൽകുന്നു. 35 - 45 ദിവസം ആകുമ്പോൾ കുഞ്ഞുങ്ങൾക്ക് ഒരു ഐ ഡ്രോപ്പിന് ഒപ്പം വീണ്ടും സാംക്രമിക ബർസൽ ഡിസീസ് (ലൈവ്)IBD  (കൊന്നത്) കൊടുക്കുന്നു. 56 - 70 ദിവസം ആകുമ്പോൾ, റാണിഖേത് ഡിസീസ് "K" (മെസോജെനിക്)വാക്സിനും ത്വക്കിനടിയിലുള്ള കുത്തിവയ്പ്പും നൽകുന്നു. 84 - 91 ദിവസം ആകുമ്പോൾ ഫൗൾ പോക്സ് വാക്സിൻ  നൽകുന്നു. ഇത് വെബ് വെബ് പഞ്ചറായിഅഥവാ പേശിക്കുള്ളിൽ നൽകുന്നു. 126 - 133 ദിവസം കഴിയുമ്പോൾ, ത്വക്കിനടിയിലുള്ള കുത്തിവയ്പ്പിന് ഒപ്പം റാണിഖേത് ഡിസീസ് "K" (മെസോജെനിക്)വാക്സിന്റെ രണ്ടാമത്തെ ഡോസ് നൽകുന്നു.

--*--


Aqgromalin provides quality chicks from certified and hygienic hatcheries. You can order from our website (aqai.in) or from the AQAI app - 
Get it on Google Play
Get it on App Store
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.